ലഹരിക്കെതിരേ കോന്നി ടൗണിൽ ദീപം തെളിച്ചു
1533351
Sunday, March 16, 2025 3:39 AM IST
കോന്നി: സീനിയർ ചേംബർ ഇന്റർനാഷ്ണൽ, ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ എന്നിയുടെ സംയക്താഭിമുഖ്യത്തിൽ ലഹരിക്കെതിരേയുള്ള കാന്പെയിന്റെ ഭാഗമായി കോന്നി ടൗണിൽ ദീപം തെളിച്ചു. കാന്പയിൻ കോന്നി എസ്എച്ച്ഒ പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ട്ടർ ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് തേയിലശേരിയിൽ അധ്യക്ഷത വഹിച്ചു. സീനർ ചേംബർ പ്രസിഡന്റ് ജയിംസ് വർഗീസ് സന്ദേശം നൽകി. ഗ്രാമപഞായത്ത് പ്രസിഡന്റ് അനി സാബു ദീപം പകർന്നു. ഗായിക പാർവതി ജഗീഷിന്റെ ഗാനാലാപനവും നടന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.സി. രാധാകൃഷ്ണൻനായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക്പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ, ശോഭാ മുരളി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ദീപകുമാർ, അബ്ദുൾ മുത്തലീഫ് , രാജീസ് കൊട്ടാരം , ഡോ. സുരേഷ് കുമാർ, രാജീസ് കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.
പോലീസ്, എക്സൈസ് വകുപ്പുകളുടെസഹകരണത്തോടെ നടന്ന പരിപാടിയിൽ ടൗണിൽ ദീപങ്ങൾ തെളിച്ചാണ് പരിപാടി സമാപിച്ചത്.