ദീപശിഖാ പ്രയാണ ഘോഷയാത്ര ഇന്ന്
1532762
Friday, March 14, 2025 3:47 AM IST
ഓമല്ലൂർ: ഓമല്ലൂർ വയൽവാണിഭത്തിന്റെ വിളംബരവുമായി ഇന്ന് ദീപശിഖ ഘോഷയാത്ര നടക്കും. രാവിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര ൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന് ദീപശിഖ കൈമാറും.നിരവധി സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഓമല്ലൂരിലെ പാലമരച്ചുവട്ടിൽ ദീപശിഖ എത്തിച്ച് സ്ഥാപിക്കും.
ഘോഷയാത്രയ്ക്ക് ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് കുമാർ, ലിജോ ബേബി, സാലി തോമസ്, സജി വർഗീസ്, പ്രസാദ് ഐശ്വര്യ എന്നിവർ നേതൃത്വം നൽകും.