അയ്യപ്പഭക്തൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണം
1495950
Friday, January 17, 2025 2:44 AM IST
റാന്നി:വടശേരിക്കരയിൽ അയ്യപ്പഭക്തൻ വൈദ്യുതാഘാമേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്ത് നൽകി.തമിഴ്നാട് കൃഷ്ണഗിരി ഹുസൂർ അലൂർ കഥരേപ്പള്ളി ഡോർ നമ്പർ 424 -12 ൽ നാഗരാജയാണ് ( 55) ചൊവ്വാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപത്ത് ഷോക്കേറ്റ് മരിച്ചത്.
തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വടശേരിക്കരയിൽ നിർത്തി. പാലത്തിനോടു ചേർന്ന് മൂത്രമൊഴിക്കാനായി പോയപ്പോഴാണ് നാഗരാജന് വൈദ്യുതാഘാതമേറ്റത്.
കഴിഞ്ഞ വർഷം തീർഥാടന സമയത്ത് വടശേരിക്കര പാലത്തിൽ പഞ്ചായത്ത് താത്കാലികമായി സ്ഥാപിച്ച വൈദ്യുത വിളക്കുകൾ പിന്നീട് മാറ്റി. എന്നാൽ വൈദ്യുതി സ്ഥാപിക്കാൻ വലിച്ചിരുന്ന കേബിളുകൾ മാറ്റിയിരുന്നില്ല. ഇതിൽ നിന്നാണ് നാഗരാജിന് ഷോക്കേറ്റത്.
വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.