വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം
1495949
Friday, January 17, 2025 2:44 AM IST
പാറത്തോട്: കേരള വനംവകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍.
ഏതു നിയമവും മനുഷ്യര്‍ക്കുവേണ്ടിയാകണമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനമെടുത്ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ പ്രയത്നിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ജോസ് കെ. മാണി എംപി,
ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ വാഴൂര്‍ സോമന്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, മാണി സി. കാപ്പന്, ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, കെസിബിസി, ജനപ്രതിനിധികള്‍, കക്ഷി രാഷ്ട്രീയ നേതാക്കന്മാര്, ഇന്‍ഫാം സംസ്ഥാന നേതൃത്വം,
വിവിധ കാര്‍ഷികജില്ല, താലൂക്ക്, ഗ്രാമസമിതി നേതൃത്വങ്ങള്‍, കര്‍ഷകര്‍, മറ്റ് കര്‍ഷക സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവര്‍ക്കെല്ലാം ഇന്‍ഫാം നന്ദി അറിയിക്കുന്നതായി ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ബിൽ പിൻവലിച്ചത് സ്വാഗതാർഹം: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം
കാഞ്ഞിരപ്പള്ളി: വന നിയമ ഭേദഗതി ബിൽ പിൻവലിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം.
മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന ബിൽ പിൻവലിച്ചതോടെ കർഷകരുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും വലിയ ആശങ്കയ്ക്കാണ് വിരാമമായിരിക്കുന്നത്. ജനവിരുദ്ധവും കർഷക വിരുദ്ധവുമായ പല നിർദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു.
ഫൊറോന പ്രസിഡന്റ് അലന് എസ്. വെള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
അനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, ഭാരവാഹികളായ ഡിജു കൈപ്പൻപ്ലാക്കൽ, റോഷ്നി ജോർജ്, ജിബിൽ തോമസ്, ജോയൽ ജോബി, എബിൻ തോമസ്, ജ്യോതിസ് മരിയ, കെ. സാവിയോ, അഖില സണ്ണി, ധ്യാൻ ജിൻസ്, റോൺ ആന്റണി, അശ്വിൻ അപ്രേം എന്നിവർ പ്രസംഗിച്ചു.