ഇന്ദിരാമണിയമ്മ സ്മാരക വെയിറ്റിംഗ് ഏരിയ തുറന്നു
1495674
Thursday, January 16, 2025 4:05 AM IST
പത്തനംതിട്ട: കുന്പഴയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വെയിറ്റിംഗ് ഏരിയയ്ക്ക് അന്തരിച്ച കൗൺസിലർ ഇന്ദിരാമണിയമ്മയുടെ പേര് നൽകി. നാമകരണവും ഉദ്ഘാടനവും നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ഭ
രണസമിതിയുടെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ഇന്ദിരാമണിയമ്മ പ്രതിനിധീകരിക്കുന്ന വാർഡിനു മാത്രമല്ല നഗരത്തിനാകെ പ്രിയപ്പെട്ട ജനപ്രതിനിധിയായിരുന്നുവെന്ന് ചെയർമാൻ അനുസ്മരിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരലി അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർമാരായ ശോഭാ കെ. മാത്യു, എ. അഷറഫ്, വിമല ശിവൻ, മുൻ കൗൺസിലർ പി.വി. അശോക് കുമാർ, എൻഎച്ച്എം കോ-ഓർഡിനേറ്റർ ജ്യോതി, റെജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
നഗരസഭയുടെ മെയിന്റനൻസ് ഗ്രാന്റിൽ നിന്ന് ഒന്പതുലക്ഷം ലക്ഷം രൂപ ചെലവഴിച്ചാണ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിരിക്കുന്നത്.