വനനിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന്
1495675
Thursday, January 16, 2025 4:05 AM IST
പത്തനംതിട്ട: വനനിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്. ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നിർദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു.
കേരളത്തില്‍ വനാതിര്‍ത്തിയിലുള്ള 430 പഞ്ചായത്തുകളിലെ 1.30 കോടി കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങൾക്കെതിരേ ശക്തമായ നിലപാടാണ് കേരള കോൺഗ്രസ് -എം സ്വീകരിച്ചതെന്നും പാർട്ടി നേതൃസംഘം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആശങ്ക അറിയിച്ചിരുന്നതായും സജി അലക്സ് ചൂണ്ടിക്കാട്ടി.