കുടിവെള്ള പദ്ധതി പ്ലാന്റ് നിർമാണം തുടങ്ങി
1495971
Friday, January 17, 2025 3:04 AM IST
പത്തനംതിട്ട: 27. 62 കോടി രൂപ ചെലവിൽ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണോദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. പ്ലാന്റ് നിർമാണത്തിന് 14.87 കോടി രൂപയാണ് ചെലവ്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകും.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജെറി അലക്സ്, എസ്. ഷെമീർ, പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർമാരായ എ. സുരേഷ് കുമാർ, വിമല ശിവൻ, ശോഭ കെ. മാത്യു, സി.കെ. അർജുനൻ,
ആർ. സാബു, എ. അഷറഫ്, എസ്. ഷീല, സുജാ അജി, നീനു മോഹൻ, വി. ആർ. ജോൺസൺ, എസ്. ഷൈലജ, എം.സി. ഷെരീഫ്, ആനി സജി, ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ആർ.വി. സന്തോഷ് കുമാർ, അസി. എക്സി. എൻജിനിയർ ശ്രീലേഖ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി തുടങ്ങിയവർ പങ്കെടുത്തു.