ജനവാസ മേഖലയിൽ കാട്ടുപോത്ത്
1495968
Friday, January 17, 2025 2:55 AM IST
റാന്നി: വെച്ചൂച്ചിറ, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ചെമ്പനോലി - വാറുചാൽ പ്രദേശങ്ങളിൽ ഇന്നലെ കാട്ടുപോത്തിനെ കണ്ടതായി സ്ഥലവാസി. വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഏഴോടെമടന്തമണ്ണിനും ചെമ്പനോലിക്കുമിടയിൽ വാറുചാൽ ഭാഗത്ത് തൊട്ടടുത്ത് കാട്ടുപോത്തിനെ കണ്ടതായി സ്ഥലവാസി പറയുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കക്കുടി മൺ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കുറുകളോളം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉള്ളതായി യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വനപാലകർ പറയുന്നത്. പമ്പാ നദിയുടെ സമീപ പ്രദേശങ്ങളായതിനാൽ ഇവിടെ കാട്ടുപോത്തു കളുടെ സാന്നിധ്യമുണ്ട്.