നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
1495951
Friday, January 17, 2025 2:44 AM IST
പത്തനംതിട്ട: രാജ്യത്തെ മുഴുവൻ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപികരിച്ചു.
കോന്നി ബിലീവേഴ്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എൻസിഎംജി അഡ്വൈസറി ബോർഡംഗം ഫാ. ബെന്യാമിൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു.
പത്തനംതിട്ട ജില്ല ഭാരവാഹികളായി ഫാ.ബെന്യാമിൻ ശങ്കരത്തിൽ - പ്രസിഡന്റ്, റവ. ഷാജി ജെ. ജോർജ്, പാസ്റ്റർ ഏബ്രാഹം വർഗീസ്, ഫാ.ബിജോയി തുണ്ടിയത്ത് - വൈസ് പ്രസിഡന്റുമാർ, അനീഷ് തോമസ് - സെക്രട്ടറി,
മാത്യൂസൺ പി. തോമസ് - ട്രഷറാർ, റവ.ഡോ. ആർ. ആർ. തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി - ജില്ലാ കോ -ഓർഡിനേറ്റർമാർ, ജോൺ മാത്യു , റോയി തോമസ്, സജി വർഗീസ് - എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.