എംടി അനുസ്മരണം
1495964
Friday, January 17, 2025 2:55 AM IST
പത്തനംതിട്ട: ആദർശ ധീരന്മാരോ അതിക്രൂരന്മാരോ ആയ കഥാപാത്രങ്ങളല്ല എംടിയുടെ കഥകളിൽ ഉള്ളതെന്നും മധ്യവർഗ മനുഷ്യരുടെ ജീവിതത്തെ വായനക്കാരുടെ മുന്നിൽ എത്തിച്ച് മാറി നിന്ന എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നും നിരൂപകനായ എസ് .എസ്. ശ്രീകുമാർ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എംടി: സിനിമയും സാഹിത്യവും എന്ന ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു. ഡോ. പി.ജെ. ബിൻസി, ഡോ. ആർ. രേഖ, എസ്.കെ. അർജുൻ, എസ്. അനൂപ് എന്നിവർ പ്രസംഗിച്ചു.