റേഷന്‍വ്യാപാരികള്‍ സമരത്തിലേക്ക്
1495959
Friday, January 17, 2025 2:46 AM IST
പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പേമെന്റ് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കുക, വ്യാപാരികളുടെ വേതനം അതതു മാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 27 മുതല്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നതിന് പത്തനംതിട്ടയില്‍ ചേര്‍ന്ന ജില്ലാ റേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് ചെയര്മാന് എം.വി. സഞ്ജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽഅസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, എസ്. മുരളീധരന് നായര്‍, സതീന്ദ്രന് പിള്ള, ജിജി ഓലിക്കല്‍, വി.എസ്. സുരേന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.