ജില്ലാ ക്ഷീരസംഗമത്തിനു തുടക്കം
1495960
Friday, January 17, 2025 2:46 AM IST
പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ‘നിറവ്-2025'ന് കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്സ് ഡയറി ഫെസ്റ്റ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. ബി. മഞ്ജു ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിനമായ ഇന്നു രാവിലെ 7.30ന് കന്നുകാലി പ്രദര്‍ശനമത്സരവും മില്‍മയുടെ നേതൃത്വത്തില്‍ ഗോരക്ഷാ ക്യാമ്പും ക്ഷീരസംഘം ജിവനക്കാര്‍ക്ക് ശില്പശാലയും നടക്കും.
നാളെ രാവിലെ 11നു നട ക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.