സഭൈക്യ പ്രാർഥനാവാരത്തിന് നാളെ തുടക്കം
1495958
Friday, January 17, 2025 2:46 AM IST
തിരുവല്ല: അഖിലലോക തലത്തിൽ നടത്തുന്ന സഭൈക്യ പ്രാർഥനാവാരം നാളെ മുതൽ 25 വരെ വിവിധ ദൈവാലങ്ങളിൽ നടത്തും. എ.ഡി 325ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സുന്നഹദോസിന്റെ 1700-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരള കാത്തലിക് ബിഷപ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായാണ് പ്രാർഥനാവാരം ക്രമീകരിച്ചിരിക്കുന്നത്.
നാളെ വൈകുന്നേരം 5.30ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ഥാന തല ഉദ്ഘാടനം ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് നിർവഹിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ബിഷപ് തോമസ് ശാമുവേൽ, മാത്യുസ് മാർ സിൽവാനിയോസ് എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നല്കും. മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ മുഖ്യപ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ തിരുമൂലപുരം ബഥനി മാർത്തോമാ പള്ളി, കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളി, ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളി, കുറ്റപ്പുഴ സെൻ്റ് തോമസ് ബീലിവേഴ്സ് കത്തീഡ്രൽ, സാൽവേഷൻ ആർമി അഭയ ഭവൻ എന്നിവിടങ്ങളിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത,
മാർ ശാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത , അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ഗീവറുഗീസ് മാർ കൂറിലോസ്, ഗീവറുഗീസ് മാർ അപ്രേം, ഫാ.ഡോ. റെജി മാത്യു, ഫാ. മാത്യു തുണ്ടിയിൽ കമാണ്ടർ റ്റി.ഒ ഏലിയാസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
ഫാ. ഡോ. കുര്യൻ ദാനിയേൽ, റവ ഡോ. ജോസ് പുന്നമഠം , ഫാ എബ്രഹാം അടുക്കുവേലിൽ കോർ എപ്പിസ്കോപ്പ, ഫാ. മത്യാസ് കാവുങ്കൽ, റവ. ബിനു വർഗീസ്, മേജർ സി. ജി ജോമോൻ എന്നിവർ അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസും സോണൽ സെക്രട്ടറി ലിനോജ് ചാക്കോയും അറിയിച്ചു.