ദലിത് പെൺകുട്ടിയുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന്
1495953
Friday, January 17, 2025 2:44 AM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഖില േകരള കുറവർ മഹാസഭ ആവശ്യപ്പെട്ടു.
പട്ടികജാതി -വർഗ വിഭാഗങ്ങളിലെ ജനങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള നിഷ്ക്രി യത്വം അവസാനിപ്പിക്കണം. പട്ടികജാതി-വർഗ ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് ചുമതലപ്പെട്ട സർക്കാരും പൊലീസും നിയമ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നും കൂടുതൽ പ്രതികൾ ഉള്ളതിനാൽ പെൺകുട്ടിയുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും മഹാസഭ യോഗം ആവശ്യപ്പെട്ടു.
മഹാസഭ പ്രസിഡന്റ് വി. കുട്ടപ്പന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. ജി. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.