പതിനെട്ടുകാരിക്കു നേരേ പീഡനം : ഒരാഴ്ചയ്ക്കുള്ളില്‍ അഴിക്കുള്ളിലായത് 56 പേര്
1496227
Saturday, January 18, 2025 4:03 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെയും ഒരാഴ്ചയ്ക്കുള്ളില്‍ അഴികള്ക്കുള്ളിലാക്കാനായെന്നു പോലീസ്.
പെണ്‍കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ഇത്രയധികം പേർ അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റീസ് കോടതിയിലും മറ്റുള്ളവരെ ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെയും ഹാജരാക്കുകയായിരുന്നു.
കുറ്റാരോപിതരുടെ എണ്ണത്തിലും ഇതില്‍ത്തന്നെ കൗമാരക്കാര്‍ കൂടുതലുള്ളതിലുമാണ് സംസ്ഥാനത്ത് ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വലിയ പോക്സോ കേസായി ഇതു മാറിയത്.
ഇനി പിടിയിലാകാനുള്ള മൂന്നു പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ പോലീസ് തുടരുകയാണ്. ഇലവുംതിട്ട പോലീസ് ഇനി ഒരാളെക്കൂടിമാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസുകളില്‍ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. ഏറ്റവും പ്രായം കൂടിയയാള്‍ 44 കാരന് മാത്രം.
ഇപ്പോള്‍ പത്തൊന്‍പതും ഇരുപതും വയസുള്ളവര്‍ സംഭവം നടക്കുമ്പോള്‍ കൗമാരക്കാരായിരുന്നുവെന്നത് ശ്രദ്ധേയം. അറസ്റ്റിലായവരില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്,