സൺഡേ സ്കൂൾ സ്നേഹസന്ദേശ റാലി 18ന്
1495673
Thursday, January 16, 2025 4:03 AM IST
റാന്നി: മാർത്തോമ്മ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസന കൺവൻഷൻ രജത ജൂബിലി സമാപനത്തോടനുബന്ധിച്ച് സൺഡേസ്കൂൾ സമാജം നേതൃത്വത്തിൽ 18നു സ്നേഹസന്ദേശ റാലി നടത്തും.
രാവിലെ എട്ടിന് ഇട്ടിയപ്പാറ എസ്സി യുപി സ്കൂൾ ഗ്രൗണ്ടിൽനിന്ന് റാലി ആരംഭിക്കും. ഐത്തല റോഡിലുള്ള മാർ അത്തനാസിയോസ് സെന്ററിലെ കൺവൻഷൻ നഗറിൽ റാലി സമാപിക്കും.
കുരുത്തോല കൈയിലേന്തി ശുഭ്രവസ്ത്രധാരികളായി ഭദ്രാസനത്തിലെ 125 സൺഡേസ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൺഡേസ്കൂൾ സംഗമം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഷാനു വി. ഏബ്രഹാം അധ്യക്ഷത വഹിക്കും. സൺഡേസ്കൂൾ സമാജം കേന്ദ്ര ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യൂസ് മുഖ്യാതിഥിയായിരിക്കും.
ക്രമീകരണങ്ങൾ പൂർത്തിയായതായി ഭദ്രാസന സെക്രട്ടറി വർഗീസ് പൂവൻപാറ അറിയിച്ചു.