മല്ലശേരിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്
1489013
Sunday, December 22, 2024 4:36 AM IST
പത്തനംതിട്ട: മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലുമുള്ള സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ പൂങ്കാവ് ക്രിസ്മസ് നഗറിൽ 25നു നടക്കും.
രാവിലെ 10ന് വാഹന വിളംബര റാലിയും വൈകുന്നേം അഞ്ചിന് വാഴമുട്ടം മാർ ഇഗ്നാത്തിയോസ് കുരിശടിയിൽനിന്ന് റാലിയും ആരംഭിക്കും. സംയുക്ത ക്രിസ്മസ് റാലി ചെയർമാൻ ഫാ. ലൈജു മാത്യു ഫ്ലാഗ് ഓഫ് ചെയ്ത് റാലി കൺവീനർ പോൾ. വി. ജോഷ്വായ്ക്ക് പതാക കൈമാറും.
തുടർന്ന് രാത്രി ഏഴിന് പൊതുസമ്മേളനം സാഹിത്യകാരൻ രവിവർമ തന്പുരാൻ ഉദ്ഘാടനം ചെയ്യും. ഇടവകകൾക്ക് നൽകുന്ന വീൽചെയറുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, വാർഡ് മെംബർമാരായ ലിജാ ശിവ പ്രകാശ്, വാഴവിള അച്യുതൻ നായർ എന്നിവർ പ്രസംഗിക്കും.