ആദിവാസികൾക്കിടയിൽ ക്രിസ്മസ് സന്ദേശവുമായി മാർ ബസേലിയോസ് സൊസൈറ്റി
1489014
Sunday, December 22, 2024 4:36 AM IST
പത്തനംതിട്ട: ഇലന്തൂർ കേന്ദ്രമാക്കിയ മാർ ബസേലിയോസ് കക്കാട് ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തകർ മൂഴിയാർ, ആങ്ങമൂഴി പ്രദേശങ്ങളിലെ നാല്പതോളം ആദിവാസി ഊരുകൾ സന്ദർശിച്ച് ക്രിസ്മസ് സന്ദേശവും സമ്മാനങ്ങളും കൈമാറി.
ഡയറക്ടർ ഫാ. ക്രിസ്റ്റി തേവള്ളിൽ നേതൃത്വം നൽകി. സീതത്തോട് ഗ്രാമപഞ്ചായത്തംഗം ജോബി ടി. ഈശോ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ശ്രീലജ സന്നിഹിതയായിരുന്നു.
വർഷങ്ങളായി സൊസൈറ്റി പ്രവർത്തകർ ക്രിസ്മസ് കാലത്ത് ആദിവാസി ഊരുകൾ സന്ദർശിച്ച് പുതുവസ്ത്രങ്ങളും കേക്കും ഭക്ഷണ സാധനങ്ങളും എത്തിക്കാറുണ്ട്.
കഴിഞ്ഞ സ്കൂൾ വർഷാരംഭത്തിലും ആദിവാസി കോളനികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും എത്തിച്ചിരുന്നതായി പ്രസിഡന്റ് ഫാ. ക്രിസ്റ്റി തേവള്ളിൽ പറഞ്ഞു.