പു​ല്ലാ​ട്: ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​യി​പ്രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍​നി​ന്ന് 1.38 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണം.

മൂ​ന്ന് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ല്‍ താ​ഴ​ത്തെ നി​ല​യി​ല്‍ മൂ​ന്ന് ക്ലാ​സ് മു​റി​ക​ള്‍, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യും ആ​ദ്യ​നി​ല​യി​ല്‍ ഓ​ഫീ​സ് റൂം, ​മൂ​ന്ന് ക്ലാ​സ് മു​റി​ക​ള്‍, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യും ര​ണ്ടാ​മ​ത്തെ നി​ല​യി​ല്‍ ര​ണ്ട് ഹൈ​സ്‌​കൂ​ള്‍ ലാ​ബു​ക​ള്‍, ഒ​രു ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ലാ​ബ്, സ്റ്റോ​ര്‍ എ​ന്നി​വ​യും ഉ​ണ്ടാ​കും. ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​വു​മു​ണ്ട്. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന് മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്‌​കൂ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​സൗ​ക​ര്യം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ വി​വി​ധ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ബി​ജു, ഭാ​ര്യ ശ്രീ​ദേ​വി എ​ന്നി​വ​ര്‍ മ​ര​ണാ​ന​ന്ത​രം ഭൗ​തി​ക​ശ​രീ​രം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​കൊ​ണ്ടു​ള്ള സ​മ്മ​ത​പ​ത്ര​വും മ​ന്ത്രി​ക്കു കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗങ്ങൾ, കെ​എ​സ്ഐ​ഇ ചെ​യ​ര്‍​മാ​ന്‍ പീ​ലി​പ്പോ​സ് തോ​മ​സ്, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ വി. ​കെ. ജാ​സ്മി​ന്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എം.​ജി. സു​നി​ല്‍ കു​മാ​ര്‍, എ​ഇ​ഒ സി.​വി. സ​ജീ​വ്, പ്രി​ന്‍​സി​പ്പ​ല്‍ ഒ. ​പ്ര​ദീ​പ് ത​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.