എക്യുമെനിക്കൽ സംഗമവും കുട്ടികളുടെ ക്രിസ്മസും
1489016
Sunday, December 22, 2024 4:36 AM IST
തിരുവല്ല: എല്ലാവരും അവരവരുടെ അഹത്തെ ഇല്ലാതാക്കി സഹജീവികളുടെ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. യുആർഐ പീസ് സെന്ററിന്റെ എക്യുമെനിക്കൽ സംഗമവും കുട്ടികളുടെ ക്രിസ്മസും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ടർ ഡോ. ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി മുഖ്യ സന്ദേശം നൽകി. പ്രഥമാധ്യാപിക പി.എച്ച്. ഷാമില, എ.വി. ജോർജ്, എ.ഡി.സണ്ണി, റോയി വർഗീസ്, കെ.ജെ. ആനിയമ്മ, ശ്രീനാഥ് കൃഷ്ണ, നിഷാന്ത, ശ്രുതി ഹരി എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി. ക്രിസ്മസ് - പുതുവത്സര പരിപാടികളും ഇതോടനുബന്ധിച്ചു നടന്നു.