ക്രിസ്മസ് ചന്തയൊരുക്കി പെരുനാട് ഗ്രാമപഞ്ചായത്ത്
1489015
Sunday, December 22, 2024 4:36 AM IST
പെരുനാട്: കാർഷിക മേഖലയ്ക്കു കരുത്തു നൽകാൻ മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണനം റാന്നി പെരുനാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
പെരുനാട് കൃഷി കൂട്ടങ്ങളിൽനിന്നുള്ള തേൻ ഉത്പന്നങ്ങൾ, ചിപ്സ്, ചമ്മന്തി, കേക്ക്, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവ സ്റ്റാളിൽ സജീകരിച്ചിട്ടുണ്ട്.
പെരുനാട്ടിലെ എല്ലാ ഉത്പന്നങ്ങളും ഇവിടെത്തന്നെ വിറ്റഴിക്കാൻ വിപുലമായ കർഷക ചന്ത ഉടൻ ആരംഭിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.
കൃഷി ഓഫീസർ ടി.എസ്. ശ്രീതി, സീനിയർ അസിസ്റ്റന്റ് എൻ. ജിജി, ജ്യോതിഷ് കുമാർ, എം.കെ. മോഹൻദാസ്, സുഗതൻ, മധു, അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.