ക്നാനായ കോൺഗ്രസ് വാർഷിക സമ്മേളനം നാളെ മുതൽ റാന്നിയിൽ
1454556
Friday, September 20, 2024 2:54 AM IST
റാന്നി: ക്നാനായ കോൺഗ്രസ് വാർഷിക സമ്മേളനവും സിറിയൻ കുടിയേറ്റ് ക്നാനായ സംഗമവും നാളെയും 22നുമായി റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നടക്കും. ഇന്നു വൈകുന്നേരം 4.30ന് ക്നാനായ കോൺഗ്രസ് പ്രസിഡന്റ് ഫാ. ജേക്കബ് കല്ലുകുളം പതാക ഉയർത്തും. നാളെ രാവിലെ 7.30ന് കുർബാന, 9.30ന് കലാമത്സരങ്ങൾ, 10.30ന് ബൈബിൾ കഥാപ്രസംഗം, 11.30ന് മോണോആക്ട്, മിമിക്രി മത്സരങ്ങൾ.
വൈകുന്നേരം 5.30ന് ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് സഭാധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ് മുഖ്യപ്രഭാഷണം നടത്തും. ഏഴിനു കലാസന്ധ്യ നടൻ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും. എട്ടിനു കലാമത്സരങ്ങൾ.
22നു രാവിലെ എട്ടിന് കുർബാന. പത്തിനു കലാമത്സരങ്ങൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് സമാപന സമ്മേളനത്തിൽ ക്നാനായ കോൺഗ്രസ് വാർഷികം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സിറിയൻ കുടിയേറ്റ വാർഷികം ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം സിഎസ്ഐ ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കും. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തും.