മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിക്ക് രണ്ടു വർഷം തടവും പിഴയും ശിക്ഷ
1588116
Sunday, August 31, 2025 6:27 AM IST
കൊല്ലം: മയക്കുമരുന്ന് ആംപ്യൂളുകൾ കടത്തിയ കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. ഉമയനല്ലൂർ പറക്കുളം വലിയവിള വീട്ടിൽ സൈദലിയെ (29) യാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി.എം. സീമ ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന വിവിധയിനം മയക്കുമരുന്നുകൾ കൊല്ലം എക്സൈസ് ആന്റ്ആന്റി നർക്കോട്ടിക് വിഭാഗം സർക്കിൾ ഇൻസ്പെക്ടർ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടുകയായിരുന്നു.അറസ്റ്റിലായ പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇവർ വിചാരണയ്ക്കും ഹാജരായിരുന്നു.
കേസിലെ രണ്ടാം പ്രതി ഉമയനല്ലൂർ മേലേ കിഴക്കതിൽ മാധവൻ എന്ന് വിളിക്കുന്ന അനന്തൻപിള്ള വിചാരണ മധ്യേ മരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ജയകുമാറാണ് ഹാജരായത്. എക്സൈസ് ഓഫീസർമാരായ എം. മുഹമ്മദ് ഷെഹിൻ, ഐ. സിജിൽ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായികൾ.