വിനോദ സഞ്ചാരത്തിനെത്തിയ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല് ആക്രമണത്തില്‍ പരിക്ക്
1588103
Sunday, August 31, 2025 6:21 AM IST
തെന്മല : തെന്മല ശെന്തുരുണി ഇക്കോടൂറിസം സന്ദര്‍ശിക്കാന്‍ എത്തിയ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കടന്നല് ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്.
ഉച്ചയോടെ കളംകുന്ന് ഭാഗത്ത് ട്രക്കിംഗിനിടെയായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ മരച്ചില്ലയിലുണ്ടായിരുന്ന കടന്നല് കൂട് ഇളകിയതാണ് ഇവ കൂട്ടമായി എത്തി ആക്രമിക്കാന്‍ ഇടയാക്കിയത്. വിദ്യാര്‍ഥികളെ ഉടന്‍ തെന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു ചികില്‍സ ലഭ്യമാക്കി. ആരുടേയും പരിക്ക് ഗുരുതരമല്ല.
രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്ന സംഘമാണ് കളംകുന്ന് ഭാഗത്ത് എത്തിയത്. ചില രക്ഷിതാക്കള്‍ക്കും കടന്നല് കുത്തേറ്റു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .