എംഡിഎംഎ പിടികൂടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
1587401
Thursday, August 28, 2025 6:54 AM IST
കൊല്ലം: നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിലായി. കിളികൊല്ലൂർ സ്വദേശി അവിനാഷ് (26) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 24ന് രാവിലെ 11 ഓടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി കൊല്ലം നഗരത്തിൽ വിതരണം ചെയ്യുന്ന അവിനാഷിന് കൈമാറാനായിരുന്നുവെന്ന് വെളിപ്പെടുത്തി.
അവിനാഷാണ് അഖിൽ കൊണ്ടുവരുന്ന എംഡിഎംഎ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. ഇയാൾ മുമ്പ് എംഡിഎംഎ കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.