പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചു
1587903
Saturday, August 30, 2025 6:43 AM IST
കൊല്ലം: ഹൈദരാബാദ് - കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.
ഇതനുസരിച്ച് 07194 കൊല്ലം - ഹൈദരാബാദ് സ്പെഷൽ (തിങ്കൾ) ഡിസംബർ ഒന്നു വരെ സർവീസ് നടത്തും. ' ഈ '. ഒക്ടോബർ 18 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
തിരികെയുള്ള 07193 ഹൈദരാബാദ് - കൊല്ലം സ്പെഷൽ (ശനി) സർവീസ് നവംബർ 29 വരെയും നീട്ടിയിട്ടുണ്ട്. ഈ വണ്ടി ഒക്ടോബർ 23 വരെ ഓടുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.
07230 ഹൈദരാബാദ് - കന്യാകുമാരി എക്സ്പ്രസ് സ്പെഷലും ( ബുധൻ) നവംബർ 26 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 15 വരെയാണ് ഈ ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്.
തിരികെയുള്ള 07229 കന്യാകുമാരി - ഹൈദരാബാദ് സ്പെഷലും (വെള്ളി)നവംബർ 28 വരെ സർവീസ് നടത്തും. നേരത്തേ ഇത് ഒക്ടോബർ 17 വരെ സർവീസ് നടത്തുന്നതിനാണ് നിശ്ചയിച്ചിരുന്നത്. 24 കോച്ചുകളുള്ള ട്രെയിനുകളാണ് നാല് ദിശകളിലുമുള്ള ട്രെയിനുകളിലുമുള്ളത്. നിലവിലെ സമയക്രമത്തിൽ സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമൊന്നുമില്ലെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.