വരുംതലമുറയുടെ കാര്യത്തിലും ശ്രദ്ധാലുക്കളാണ് ദീപിക: വരുൺ ജോർജ്
1588114
Sunday, August 31, 2025 6:27 AM IST
കുണ്ടറ : വരുംതലമുറയുടെ കാര്യത്തിലും അതീവ ശ്രദ്ധാലുക്കളാണ് ദീപിക, അതിനുദാഹരണമാണ് കുട്ടികളുടെ ദീപിക, ചോക്ലേറ്റ്, ചിൽഡ്രൻസ്ഡൈജസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങൾ എന്ന് റോട്ടേറിയൻ വരുൺ ജോർജ് പറഞ്ഞു.തൃപ്പിലഴികം സെന്റ്തോമസ് ഗവ. എൽ പി സ്കൂളിൽ ഈ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
ദൈനംദിന വാർത്തകളിൽ മാത്രമല്ല സമസ്ത മേഖലകളിലും പുതുമയുടെ പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ ദീപിക വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പ്രധാനാധ്യാപിക ഫിജി അധ്യക്ഷയായ ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ഡോ.ശശികുമാർ , ജിബിൻ വൈരമൺ , സെക്രട്ടറി ദാനയിൽ കുട്ടി, ട്രഷറർ റിനു ഡാനിയൽ , നഹാസ്,റെനി ഡാനിയൽ, പ്രസാദ്, ഹബീബ്, എന്നിവർ പ്രസംഗിച്ചു.