നല്ല ഭാവി കെട്ടിപ്പടുക്കുന്ന ശക്തിയാണ് വിദ്യാഭ്യാസം: ടിം കേർട്ടിസ്
1587894
Saturday, August 30, 2025 6:21 AM IST
കൊല്ലം: വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശം എന്നതിനപ്പുറം നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തികൂടിയാണെന്ന് യുനെസ്കോ ഡൽഹി ഓഫീസ് ഡയറക്ടറും ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രതിനിധിയുമായ ഡോ. ടിം കേർട്ടിസ്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റെയിനബിൾ ആന്റ് റെസിലിയന്റ് ഫ്യൂച്ചേഴ്സിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമൃതപുരി കാമ്പസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കർണാടക സ്റ്റേറ്റ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്പ്മെന്റ് കമ്മീഷണറുമായ ഉമാ മഹാദേവൻ ദാസ്ഗുപ്ത, നബാർഡ് ചെയർമാൻ കെ. വി. ഷാജി എന്നിവർ മുഖ്യാതിഥികളായി. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, ഡോ. മനീഷ. വി. രമേഷ്, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി. നായർ, അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പൽ ഡോ. എം രവിശങ്കർ എന്നിവർ പങ്കെടുത്തു.