ആന ഊട്ട് നടത്തി നിര്‍മല്‍ ആന പ്രേമി സംഘം
1588105
Sunday, August 31, 2025 6:21 AM IST
ചവറ : പന്മന ചിറ്റൂര്‍ നിര്‍മല്‍ ആന പ്രേമി സംഘം കറുങ്ങയില്‍ അറുമുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി.ആനയൂട്ടിന് മുന്നോടിയായി കൊട്ടാരത്തിന് കടവ്, ഇടക്കളരി ക്ഷേത്രം, ചെപ്ലേഴ്ത്ത് ക്ഷേത്രം, മിന്നാം തോട്ടില്‍ ക്ഷേത്രം, അഞ്ചുമനയ്ക്കല്‍ ക്ഷേത്രം,
പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഗജവീരന്മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. തലയെടുപ്പുള്ള പത്തോളം കരിവീരന്മാരാണ് ആനയൂട്ടില്‍ പങ്കെടുത്തത്.തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം എന്‍.കെ പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു.
ചവറ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കാരയില്‍ അനീഷ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ്കുമാർ, പഞ്ചായത്തംഗം ബി. സുകന്യ, പന്മന പുരാഘോഷ കമ്മിറ്റി രക്ഷാധികാരി കോലത്ത് വേണുഗോപാൽ, മഠത്തിൽ മുരളീധരൻ പിള്ള, സ്വാഗതസംഘം ചെയർമാൻ രാഗേഷ് നിർമൽ, ഇ.സഹദേവൻ,പബ്ലിസിറ്റി കണ്‍വീനര്‍ ചേനങ്കര ഹരികുമാര്‍, രാധാകൃഷ്ണന് കറുങ്ങയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പ്രഖ്യാപിച്ച അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനാഥ് ചടങ്ങിൽസമ്മാനിച്ചു. നിർമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.