അഞ്ചല്‍ പള്ളി പെരുന്നാൾ; സെപ്റ്റംബർ ഒന്നിനു കൊടിയേറും
1587890
Saturday, August 30, 2025 6:21 AM IST
അഞ്ചല്‍ : സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ തിരുനാളും എട്ടുനോമ്പാചാരണവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപെരുനാളും സെപ്തംബര്‍ ഒന്നു മുതല്‍ ഒൻപതുവരെ നടക്കും. സെപ്റ്റംബര്‍ ഒന്നിനു വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റും.
സഹവികാരി ഫാ. ജോസഫ് വടക്കേടത്ത് കുര്‍ബാന അര്‍പ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 ന് ജപമാലയും, സന്ധ്യാപ്രാര്‍ത്ഥനയും, നവനാള്‍ പ്രാര്‍ഥനയും കുര്‍ബാനയും നടക്കും. തുടര്‍ന്നു കുരിശടിയിലേക്ക് പ്രദക്ഷിണവും നേര്‍ച്ചവിതരണവും നടക്കും. രണ്ടിന് വൈകുന്നേരം ലത്തീന്‍ ക്രമത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്കു ഫാ. ആന്റണി വിന്‍സെന്റ് കാർമികത്വം നല്‍കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോണ്‍. ഡോ. ജോണ്സണ് കൈമലയില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. വർഗീസ് മലയില്‍, ഫാ. ചെറിയാന് മായിക്കല്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
അഞ്ചിന് വൈകിട്ടു നടക്കുന്ന സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാനയ്ക്ക് അഞ്ചല്‍ മേരീമാതാ സീറോമലബാര്‍ ഇടവക വികാരി ഫാ. ജോസഫ് നാല്‍പ്പതാംകളം കാർമികത്വം നല്‍കും. എട്ടിനു വൈകുന്നേരം സമൂഹബലി. തുടര്‍ന്നു രാത്രി ഏഴിന് ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണം.
ഒന്‍പതിന് രാവിലെ ഒന്‍പതിന് രാവിലെ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന. പെരുന്നാളിനു വികാരി ഫാ. ബോവസ് മാത്യു, സഹവികാരി ഫാ. ജോസഫ് വടക്കേടത്ത്, ട്രസ്റ്റി ഡോ. കെ.വി. തോമസ് കുട്ടി, സെക്രട്ടറിമാരായ മനോജ് എബ്രഹാം, ജോര്‍ജ് പി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.