ദേശീയപാത 183 ന്റെ വികസന അനുമതി ദേശീയപാത മന്ത്രാലയപരിഗണനയിൽ: എൻ.കെ.പ്രേമചന്ദ്രൻ എംപി
1587901
Saturday, August 30, 2025 6:43 AM IST
കൊല്ലം : ദേശീയപാത 183 ന്റെ വികസന പദ്ധതിക്കുളള അനുമതി ദേശീയപാത മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിലാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
സെപ്റ്റംബറിൽ തന്നെ പദ്ധതിക്ക് അനുമതി നല്കുന്ന തരത്തില്‍ ഭരണ നടപടികള്‍ പുരോഗമിച്ചു വരികയാണ്. 24 മീറ്റര്‍ വീതിയില്‍ നാലു വരി പാതയായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടി റോഡ് വികസിപ്പിക്കാനാണ് പദ്ധതി. 54.37 കിലോമീറ്റര്‍ ദൂരം 1993.2 കോടി രൂപ ചെലവില്‍ കൊല്ലം - ബൈപ്പാസ് മുതല്‍ ആഞ്ഞിലിമൂട് വരെയുളള പദ്ധതിയാണ് മന്ത്രാലയ പരിഗണനയിലുളളത്.
കഴിഞ്ഞ 25 വര്‍ഷമായി പഴയ ദേശീയപാത 83 (പുതിയ ദേശീയപാത 183) ന്റെ സമഗ്ര വികസനം നടന്നിരുന്നില്ല. ദേശീയപാത വികസനത്തിനുളള നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത മന്ത്രാലയം പദ്ധതി ഏറ്റെടുക്കാന്‍ തയാറായതെന്നും പ്രേമചന്ദ്രൻ അറിയിച്ചു.
ദേശീയപാതയിലെ വാഹനഗതാഗതം സമഗ്രവും കാര്യക്ഷമതവും സുരക്ഷിതവുമായി സാധ്യമാക്കുന്നതിനും വാഹനങ്ങളുടെ ഇന്ധന ചിലവും യാത്രാസമയവും കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.
പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിച്ച ശ്രീകണ്ഠേയ സി.വി.കാന്ത് സംയുക്ത സംരംഭ കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച രണ്ട് പാക്കേജുകള്‍ ഐഎഫ്ഡി അംഗീകരിച്ചു. ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് സെക്രട്ടറി ചെയര്‍മാനും നീതി ആയോഗ്, ധനകാര്യം, നിയമകാര്യം തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളായിട്ടുളള ഫിന്‍നാസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം കൂടി അനുമതി നല്‍കുക എന്നുളളതാണ് നടപടിക്രമം.
വിവിധ വകുപ്പുകളിലെ പ്രതിനിധികളുടെ ഫിനാന്‍സ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു വിഷയം പരിഗണിക്കുന്നതിനുളള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിട്ടുളളതെന്നും അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.