കാരുണ്യ ഭവനപദ്ധതി താക്കോൽദാനം നടത്തി
1587908
Saturday, August 30, 2025 6:43 AM IST
കൊട്ടാരക്കര : കെ.എം. മാണിയുടെ സ്മരണയ്ക്കായി കേരള കോൺഗ്രസ്-എംസംസ്ഥാനവ്യാപകമായി നിർധനർക്ക് നിർമിച്ചു നൽകുന്ന കാരുണ്യ ഭവന പദ്ധതികളുടെ ഭാഗമായി പത്തനാപുരം നിയോജക മണ്ഡലം കമ്മറ്റി കോക്കാട് സ്വദേശി പ്രിൻസ് രാജിന് പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം പാർട്ടി ചെയർമാൻ ജോസ്കെ മാണി എം പി നിർവഹിച്ചു.
ഭവന നിർമാണകമ്മറ്റി ചെയർമാൻ ബെന്നി കക്കാട് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോൺ പി കരിക്കം,സജിജോൺ കുറ്റിയിൽ, മുഹമ്മദ്കാസിം,വി. എം. മോഹനൻപിള്ള,ആദിക്കാട് മനോജ്, മാത്യു സാം, രാജു മാത്യു, സുജാതരാജു. തുടങ്ങിയവർ പ്രസംഗിച്ചു.