മാർച്ചും ധർണയും നടത്തി
1587402
Thursday, August 28, 2025 6:54 AM IST
ചവറ : എൻആർഇജി വർക്കേഴ്സ് യൂണിയൻ ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പന്മന പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഭൂവികസന പദ്ധതികൾ ഏറ്റെടുക്കാൻ ആകില്ല എന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക, കൂലി കുടിശിക അടിയന്തരമായി അനുവദിക്കുക, കേരളത്തോട് കാട്ടുന്ന കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡന്റ് എസ്. സേതുലക്ഷ്മി അധ്യക്ഷയായി. സിപിഎം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, യൂണിയൻ ഏരിയ സെക്രട്ടറി ആർ. രാമചന്ദ്രൻ പിള്ള, ജില്ലാകമ്മിറ്റി അംഗം കെ.എ. നിയാസ്, കെ. ലതീഷൻ, എം.വി. പ്രസാദ്, രാജമ്മ ഭാസ്കരൻ, ആർ. സുരേന്ദ്രൻ പിള്ള, കെ. മോഹന കുട്ടൻ, ജെ. അനിൽ, എൻ. വിക്രമക്കുറിപ്പ്, എസ്. സന്തോഷ്, എൽ.വിജയൻ നായർ, അഹമ്മദ് മൻസൂർ, തുടങ്ങിയവർ പ്രസംഗിച്ചു.