തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
1587396
Thursday, August 28, 2025 6:49 AM IST
കൊട്ടിയം:എൻആർഇജി ഡബ്ള്യൂ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽതൊഴിലുറപ്പ് തൊഴിലാളികൾ മയ്യനാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 രൂപ ആക്കുക, കാർഷിക മേഖലയെ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് സമരം സംഘടിപ്പിച്ചത് .
എൻആർഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും മയ്യനാട് പഞ്ചായത്ത് പ്രസിഡന്റുമായ ജെ. ഷാഹിദ് അധ്യക്ഷയായിരുന്നു. സിപിഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എ. ഏബ്രഹാം സമരം ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ സെക്രട്ടറി എം. സുഭാഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ.ലക്ഷ്മണൻ, ചന്ദ്രബാബു, കെ. ഗോപകുമാർ സോണി, സജീർ എന്നിവർ പ്രസംഗിച്ചു.