ഓണാഘോഷം തുടങ്ങി...
1587398
Thursday, August 28, 2025 6:49 AM IST
ബിഎംജി എച്ച്എസിൽ
കുളത്തുപ്പുഴ : ബിഎംജി എച്ച് എസിൽ ഓണാഘോഷപരിപാടികൾ സ്കൂൾ ചെയർപേഴ്സൺ അലീന മേരി സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി .ആർ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജുമോൻ കെ ആമുഖപ്രഭാഷണം നടത്തി. ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ മുഖ്യസന്ദേശം നൽകി.
ഫാ. വിൽസൺ ചരുവിള, സ്കൂൾ വൈസ് ചെയർമാൻ അർജുൻ, ജനറൽ സെക്രട്ടറി സന റെയ്ച്ചൽ സാനു, ജോയിന്റ്് സെക്രട്ടറി അഹദ ഹാലെത്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഫിദ, എലിസബേത്, അൽഫിയാ, ശിവനന്ദന, അഭിനയ ഷിബു, അനീറ്റ ഡെഞ്ചു എന്നിവർ നേതൃത്വം നൽകി.അധ്യാപകരും വിദ്യാർഥികളും ഒരുക്കിയ കലാവിരുന്നും ഓണക്കളികളും ഓണസദ്യയും ആഘോഷപരിപാടികൾ വർണാഭമാക്കി.
അഞ്ചൽ പാലമുക്ക് സ്കൂൾ
അഞ്ചൽ: പാലമുക്ക് എംഎസ് സി എൽപി സ്കൂളിൽ ഓണാഘോഷം നടത്തി.പി ടി എ പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ജി. സജി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സാജിത, മാതൃ സമിതി പ്രസിഡന്റ് ചിന്നു, സ്കൂൾ ലീഡർ ഗൗരിനന്ദ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ചേർന്ന് അത്തപ്പൂക്കളം ഒരുക്കി. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായിക പരിപാടികളും സംഘടിപ്പിച്ചു. തുടർന്നുള്ള ഓണസദ്യയിൽ രക്ഷിതാക്കളും കുട്ടികളും പൂർവഅധ്യാപകരും പ്രദേശവാസികളും പങ്കെടുത്തു.
മീൻകുളം സ്കൂൾ
ചണ്ണപ്പേട്ട: മീൻകുളം ലൂർദ് മാതാ സ്കൂളിന്റെ ഓണാഘോഷ പരിപാടി വളരെ വിപുലമായി നടന്നു . സ്കൂൾ മാനേജർ ഫാ. എബി ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബീന ജോസ് , വൈസ് പ്രിൻസിപ്പൽ ബിൻസി സാം എന്നിവർ പ്രസംഗിച്ചു. പിടിഎ അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു .