വൃദ്ധമന്ദിരത്തിലെ അമ്മമാർക്ക് ഓണക്കോടിയുമായി എസ്പിസി
1588115
Sunday, August 31, 2025 6:27 AM IST
കൊട്ടിയം : നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അസീസി വിനാലയ വൃദ്ധമന്ദിരം സന്ദർശിച്ചു. വൃദ്ധ മന്ദിരത്തിൽ നടന്ന ഓണക്കോടി വിതരണം കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്നേഹാലയത്തിലെ സിസ്റ്റർ ഫിദല മേരി അധ്യക്ഷയായി.
കേഡറ്റുകൾ ഓണപരിപാടികളും കളികളുമായി അമ്മമാരോടും ഭാരവാഹികൾക്ക് ഒപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും സ്നേഹാദരവ് പങ്കിട്ടു.
പ്രഥമ അധ്യാപിക വൈ. ജൂഢിത്ത് ലത, സബ് ഇൻസ്പെക്ടർമാരായ ജയസൂര്യ, വൈ. സാബു, ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വനിതാ ചെയർ പേഴ്സൺ അനിത സുനിൽ, സിസ്റ്റർ ജോയൽ, മോട്ടിവേറ്റർ ഗോവർധനൻ, ടെൻസൻ ജോസഫ്, അധ്യാപകരായ നീനുപ്രകാശ്, എയ്ഞ്ചൽ മേരി, ജെയ്സി, അനില, ലീന അരുൺ എന്നിവർ പങ്കെടുത്തു.