നടയ്ക്കൽപ്രഭ പുരസ്കാരം ജി.എസ്.ജയലാലിന്
1587900
Saturday, August 30, 2025 6:43 AM IST
ചാത്തന്നൂർ : വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആന്റ് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള നടയ്ക്കൽപ്രഭ പുരസ്കാരം ജി.എസ് .ജയലാൽ എംഎൽഎ യ്ക്ക് സമ്മാനിക്കും.
ജനപ്രതിനിധി എന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തും നാടിന്റെ വികസന കാര്യങ്ങളിലും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നു പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ എന്നിവർ അറിയിച്ചു.
ലൈബ്രറിയുടെ 45ാമത് വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരം നൽകും.