തോംസൺ തങ്കച്ചന്റെ മരണം: വിശദമായ റിപ്പോർട്ട് നൽകണമെന്ന്
1587395
Thursday, August 28, 2025 6:49 AM IST
കൊല്ലം : മുളവന സ്വദേശി തോംസൺ തങ്കച്ചന്റെ അസ്വാഭാവിക മരണ കാരണം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്ന് ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. ഗീതയുടേതാണ് ഉത്തരവ്.
ലോക്കപ്പ് മർദനത്തെ തുടർന്നാണ് മകൻ മരിച്ചതെന്ന് ആരോപിച്ച് അമ്മ മുളവന സ്വദേശി ഡെയ്സിമോൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തോംസൺ തങ്കച്ചനെ തന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സഹോദരിയുടെ ഭർത്താവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുണ്ടറ പോലീസ് ക്രൈം കേസെടുത്തിരുന്നു.
ലാബ് റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ വെന്ന് റിപ്പോർട്ടിൽ പറയുന്നു. കെമിക്കൽ അനലിസ്റ്റ് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കത്ത് നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ചുമതല കുണ്ടറ എസ് എച്ച് ഒക്കാണെന്നും റിപ്പോർട്ടിലുണ്ട്.