നവോഥാന പോരാട്ടത്തിന് ശിലപാകിയത് അയ്യൻ കാളി: പി.സി. വിഷ്ണുനാഥ് എം എൽ എ
1587896
Saturday, August 30, 2025 6:21 AM IST
കുണ്ടറ: നവോഥാന പോരാട്ടത്തിന് ശിലപാകിയത് അയ്യൻ കാളിയാണെന്ന് പി.സി. വിഷ്ണുനാഥ് എം എൽ എ. അയ്യൻ കാളി നേതൃത്വം നൽകിയസഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടി യാത്രയും വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ കാർഷിക വിപ്ലവ സമരവുമാണ് കേരളത്തിൽ നവോഥാന പോരാട്ടത്തിന് ശിലപാകിയത്.
ഭാരതീയ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമ സന്ധ്യയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പി.സി. വിഷ്ണുനാഥ്.ജി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, കുണ്ടറ സുബ്രഹ്മണ്യം, കുരീപ്പള്ളി സലീം, കെ.ബാബുരാജൻ, ജി.വിനോദ്കുമാർ, എൻ. പത്മലോചനൻ, എൻ.ബൈജു, തുടങ്ങിയവർ പ്രസംഗിച്ചു.