എസ് ബിഐ ശാഖ മേവറത്ത് പ്രവർത്തനം തുടങ്ങി
1587902
Saturday, August 30, 2025 6:43 AM IST
കൊല്ലം :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ശാഖ മേവറത്ത് പ്രവർത്തനം ആരംഭിച്ചു.ശാഖയുടെ ഉദ്ഘാടനം എസ് ബിഐ നെറ്റ് വർക്ക് 1 ജനറൽ മാനേജർ സുശിൽ കുമാർ നിർവഹിച്ചു.മേവറം മുണ്ടുചിറ ക്ഷേത്രത്തിന് സമീപം എസ് വി അവന്യൂവിലാണ് പ്രവർത്തനം ആരംഭിച്ചത്.ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ത് മുക്തൻ,റീജിയണൽ മാനേജർ ജി.എൽ. ശ്രീജിത്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ .ഷാഹിദ, വാർഡ് മെമ്പർമാരായ നാസറുദീൻ,മുഹമ്മദ് റാഫി,
എൻഎസ് സഹകരണ ആശുപതി പ്രസിഡന്റ് പി.രാജേന്ദൻ,വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, പി.ഷിബു, വിവിധ സംഘടന പ്രതിനിധികളായ ടി.ബിജു,രാജേഷ് ,സജി ഡാനിയേൽ, ശ്രീകുമാർ,ബ്രാഞ്ച് മാനേജർ ഷൈമമോൾ തുടങ്ങിയവർ പങ്കെടുത്തു.