കുളത്തൂപ്പുഴ സെന്റ് മേരീസ് കത്തോലിക്കപള്ളിയിൽ മാതാവിന്റെ ജനന തിരുനാളിന് തുടക്കം
1588111
Sunday, August 31, 2025 6:27 AM IST
കുളത്തൂപ്പുഴ: കുളത്തുപ്പുഴ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും ഇടവക തിരുനാളും നാളെ മുതൽ എട്ടുവരെ ആചരിക്കും. ഇന്ന് രാവിലെ ഒന്പതിന് പ്രഭാതനമസ്കാരം, വി. കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന.
ഇടവക വികാരി ഫാ. ജോസഫ് തോട്ടത്തിൽകടയിലിന്റെ കാർമികത്വത്തിൽ പെരുന്നാൾ കൊടിയേറ്റിന് തുടക്കം കുറിക്കും. തുടർന്ന് ഡോ.ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ജീവിത നവീകരണ ധ്യാനം, തിരുനാൾ റാസ,ആകാശ ദീപകാഴ്ച,നേർച്ച വിളമ്പ് എന്നിവയോടെ കൊടി ഇറങ്ങി പെരുന്നാളിന് സമാപനം കുറിക്കും.
നാളെ വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാനമസ്കാരം വി. കുർബാന എന്നിവയ്ക്ക് ഫാ. ജോൺ മരുതൂർ നേതൃത്വം നൽകും. ജീവിത നവീകരണ ധ്യാനത്തിന് ഫാ. വർഗീസ് കുന്നത്തെത്ത് നേതൃത്വം നൽകും. രണ്ടിന് വൈകുന്നേരം നടക്കുന്ന പതിവ് ചടങ്ങുകൾക്ക് ഫാ. ഫിലിപ്പ് കണ്ണംകുളം ,ഫാ. വർഗീസ് കുന്നത്തെത്ത് എന്നിവർ നേതൃത്വം നൽകും.
തുടർന്നുള്ള ദിവസങ്ങളിൽ റവ. ഫാ. സെബാസ്റ്റ്യൻ തയ്കളം, ഫാ. വർഗീസ് കുന്നത്തെത്ത് ,ഫാ. സെബാസ്റ്റ്യൻ ജക്കോബി , ഫാ. ജോസഫ് തോട്ടത്തിൽകടയിൽ (ഇടവക വികാരി) ,ഫാ. അജോ കളപ്പുരയിൽ എന്നിവർ നേതൃത്വം നൽകും. ഏഴിന് രാവിലെ എട്ടിന് പ്രഭാതനമസ്കാരം, ഡോ.ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണംഎന്നിവ നടക്കും. ആഘോഷമായ തിരുനാൾ കുർബാന,പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്ക് ഡോ.ഗീവർഗീസ് മാർ അപ്രേം നേതൃത്വം നൽകും.
എട്ടിന് ഫാ. എബ്രഹാം മുരുപ്പേൽ നേതൃത്വം നൽകുന്ന കൊടിയിറക്ക് ചടങ്ങോടെ ജന്മദിനാഘോഷം സമാപിക്കുമെന്ന് ഫാ. ജോസഫ് തോട്ടത്തിൽകടയിൽ(വികാരി),റവ. സി. സാന്ത്വന എസ് ഐ സി(മിഷനറി),സി.എം .മാത്യു (ട്രസ്റ്റി),ജോർജ്കുട്ടി (സെക്രട്ടറി),തോമസ് കാവിളയിൽ(കൺവീനർ) തുടങ്ങിയവർ അറിയിച്ചു.