കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്
1587893
Saturday, August 30, 2025 6:21 AM IST
കുളത്തൂപ്പുഴ: അന്തർ സംസ്ഥാനപാതയായ മലയോര ഹൈവേയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. ചോഴിയക്കോട് മൂന്നുമുക്ക് സ്വദേശികളായ ശ്രീജിത്ത് (29), കണ്ണൻ (27) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ - മടത്തറ പാതയിൽ ഓന്തുപച്ചക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.
ഇരു വാഹനങ്ങളും മടത്തറയിൽനിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്നു. മുന്നിൽ പോയവാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പിന്നിൽ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴപോലീസ് കേസെടുത്തു.