ട്രാക്കിൽ മണ്ണിടിച്ചിൽ ; ട്രെയിനുകൾ വൈകി
1542066
Saturday, April 12, 2025 6:17 AM IST
കൊല്ലം: നാഗർകോവിൽ - ആൽവാർമൊഴി സെക്ഷനിൽ ഇന്നലെ രാവിലെ ഉണ്ടായ മണ്ണിടിച്ചിൽ മൂലം കൊല്ലത്തേക്കുള്ള ഏതാനും ട്രെയിനുകൾ വൈകി.
മധുര- പുനലൂർ പാസഞ്ചർ രണ്ട് മണിക്കൂറിലധികം വൈകി 10.40 നാണ് കൊല്ലത്ത് എത്തിയത്. നാഗർകോവിൽ- കൊല്ലം പാസഞ്ചർ കൊല്ലത്ത് എത്തിയത് 11.45 നാണ്. ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഒരു മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.20 നും കൊല്ലത്ത് എത്തി.
നാഗർകോവിലിൽ നിന്ന് രാവിലെ 7.55 ന് കൊച്ചുവേളിക്ക് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ റദ്ദ് ചെയ്തു. കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 1.25 ന് നാഗർകോവിലേയ്ക്ക് പുറപ്പെടേണ്ട പാസഞ്ചറും കാൻസൽ ചെയ്തു.
കന്യാകുമാരിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് ചെന്നൈ എഗ്മോറിലേയ്ക്ക് പോകുന്ന സ്പെഷൽ ട്രെയിൻ രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകി മാത്രമാണ് പുറപ്പെട്ടത്. തടസപ്പെട്ട ഗതാഗതം ഉച്ചയോടെ പുനസ്ഥാപിച്ചു.