ആദിവാസി ഗോത്ര വർഗ സംഗമം ഫെബ്രുവരി ഏഴിന്
1496867
Monday, January 20, 2025 6:33 AM IST
പുനലൂർ: ഡിഎംകെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിന് വൈകുന്നേരം പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ ആദിവാസി - ഗോത്ര വർഗ സംഗമം നടക്കും.
തമിഴ്നാട് മന്ത്രി ശിവ വി. മെയ്യനാഥൻ ഉദ്ഘാടനം ചെയ്യും. കേരള ഘടകം സെക്രട്ടറി കെആർ. മുരുഗേശൻ, തെങ്കാശി ജില്ലാ മുൻ സെക്രട്ടറി പി. ശിവപദ്മനാഥൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സംഘാടക സമിതി ഭാരവാഹികളായി സി.സുലോചന - രക്ഷാധികാരി, എ.കെ. നവാസ് - ചെയർമാൻ,അജ്മൽ ബിൻ ജമാൽ - ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.