വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് സ്വീകരണം 24 ന്
1496514
Sunday, January 19, 2025 6:24 AM IST
കൊല്ലം: ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന "വ്യാപാര സംരക്ഷണ സന്ദേശ ജാഥ" ക്ക് ജില്ലയിൽ 24 ന് സ്വീകരണം നൽകും.
അഞ്ച് കേന്ദ്രങ്ങളിലാണ് സ്വീകരണം. രാവിലെ 10 ന് കൊട്ടാരക്കര, 11 ന് പൂത്തൂർ, 12 ന് കരുനാഗപ്പള്ളി, ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം, വൈകുന്നേരം നാലിന് കൊട്ടിയം.
വിലക്കയറ്റം തടയുക, വഴിയോര കച്ചവടം നിയന്ത്രിക്കുക, വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് നൽകുക തുടങ്ങി 14 ആവശ്യങ്ങൾ ഇന്നയിച്ചാണ് ജാഥ. 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
പത്രസമ്മേളനത്തിൽ സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. നിസാർ, ജില്ലാ ട്രഷറർ ആർ. സന്തോഷ്, വിജയകുമാർ പ്രണവം, രാജൻ, കമാൽ പിഞ്ഞാണിക്കട, മഞ്ചു സുനിൽ എന്നിവർ പങ്കെടുത്തു.