പുതുതലമുറ സാംസ്കാരിക മേഖലയിൽ വളരണം: എൻ.കെ. പ്രേമചന്ദ്രൻ
1496862
Monday, January 20, 2025 6:23 AM IST
കൊല്ലം: പുതുതലമുറ സാമൂഹിക സാംസ്കാരിക കലാ മേഖലകളിൽ സജീവമായി കടന്നുവരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. സാംസ്കാരിക സംഗമവും സ്കൂൾ കലോത്സവത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉസമിതി സംഘടിപ്പിച്ച 'സ്നേഹാദരവ്'ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജീവ് പരിശവിള അധ്യക്ഷത വഹിച്ചു. പേരയം വിനോദ്, ഡി. ഗീതാകൃഷ്ണൻ, അഡ്വ. എം.ജി. ജയകൃഷ്ണൻ, അഡ്വ. ബി. സുനിൽ, സാബു ബെനഡിക്ട്, സുരേഷ് പോറ്റി, സിദ്ധാർഥൻ, എം. മാത്യൂസ്, സലീം കൊല്ലം, മുണ്ടക്കൽ മിൽട്ടൺ, ബിജു വെടിക്കുന്നിൽ, നിസാം മൈലാപ്പൂർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഉണ്ണിക്കണ്ണൻ, സാന്ദ്ര സിദ്ധാർഥ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ എൻ.കെ. പ്രേമചന്ദ്രൻ എംപി അനുമോദിച്ചു.