ദശാവതാര ദശലക്ഷ്മി ചാർത്തും ഉത്രാട മഹോത്സവവും ഇന്ന് തുടങ്ങും
1496325
Saturday, January 18, 2025 6:21 AM IST
പ്രാക്കുളം : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ദശാവതാര-ദശലക്ഷ്മി ചാർത്തിനും ഉത്രാട മഹോത്സവത്തിനും ഇന്ന് തുടക്കം . ഇന്നുമുതൽ 28 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ഒന്പതുവരെ ദശാവതാര- ദശലക്ഷ്മി ചാർത്ത് ദർശനം, രാത്രി ഏഴുമുതൽ സോപാനനൃത്തസംഗീതോത്സവം എന്നിവ ഉണ്ടായിരിക്കും.
25 മുതൽ 27 വരെ യജ്ഞാചാര്യൻ കായമഠം അഭിലാഷ് നാരായണന്റെ നേതൃത്വത്തിൽ ത്രിദിന ശ്രീമദ് നാരായണീയ ജ്ഞാനയജ്ഞം . കൂടാതെ 25, 26 തീയതികളിൽ ചെമ്പൈ സംഗീതോത്സവവും ഉണ്ടായിരിക്കും.28ന് ക്ഷേത്രം തന്ത്രി നീലമന ഇല്ലത്ത് വിഷ്ണുദത്ത് നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി അഭേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ പൂജകൾ, ഉച്ചയ്ക്ക് ആനയൂട്ട്, വൈകുന്നേരം കെട്ടുകാഴ്ച, രാത്രി താലപ്പൊലി,
തുടർന്ന് 12.30ന് ആറാട്ടോടുകൂടി സമാപനം. ഭക്തജന തിരക്ക് കണക്കിലെടുത്ത് എല്ലാദിവസവും 4.30ന് നട തുറക്കും. ഉത്സവ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എസ്.ചന്ദ്രബാബു കുറ്റിയിലഴികത്ത്, സെക്രട്ടറി സന്തോഷ് സരോവരം,അതുൽ വി.പി .ഭവൻ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.