റിപ്പബ്ലിക് ദിനാഘോഷം: കലാ-സാഹിത്യ മത്സരങ്ങൾ നടന്നു
1496866
Monday, January 20, 2025 6:23 AM IST
കൊട്ടാരക്കര: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കൊട്ടാരക്കര താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യ മത്സരം നടന്നു. താലൂക്കിലെ വിവിധ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു.
ചിത്ര രചന, കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, ദേശഭക്തി ഗാനമത്സരം തുടങ്ങി ദേശീയ ഉദ്ഗ്രഥനം പ്രകടമാക്കുന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികൾക്കുള്ള കാഷ് അവാർഡും, സർട്ടിഫിക്കറ്റും റിപ്പബ്ലിക്ക് ദിനത്തിൽ താലൂക്ക് ഓഫീസിൽ വിതരണം ചെയ്യും.
യോഗത്തിൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ തഹസിൽദാർ കെ. മോഹനകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, പ്രഫ. കെ. ഗംഗാധരൻനായർ, മോഹനൻപിള്ള, പെരുംകുളം സുരേഷ്, ജെസീം, നടരാജൻ ആചാരി, സൈനലാബ്ദുദീൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.