പരീക്ഷാപ്പേടി: കൗൺസിലിംഗ് കാമ്പയിൻ നടന്നു
1496516
Sunday, January 19, 2025 6:24 AM IST
കൊട്ടാരക്കര: ജെസിഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ കുട്ടികളുടെ പരീക്ഷാ പേടി മാറ്റുന്നതിനും മാനസികമായി കുട്ടികളെ പരിക്ഷയ്ക്ക് തയാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടിയുള്ള പരിശീലനം മാർത്തോമ സ്കൂളിൽ ജെസിഐ സെക്രട്ടറി സാംസൻ പോളക്കോണം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഏബ്രഹാം അധ്യക്ഷനായി. ട്രഷറർ റെജി നിസ, ജ്യോതി മറിയം, അരുൺരാജ്, തുടങ്ങിയവർ പങ്കെടുത്തു. ബിജുരാജ്, അനിൽ ഭാഗ്യ, റോയ് ഡാനിയേൽ എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി.