ചെറിയ വെളിനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി തിരുനാൾ 24 മുതൽ
1496513
Sunday, January 19, 2025 6:24 AM IST
ആയൂർ: ചെറിയ വെളിനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ 24,25,26 തീയതികളിൽ നടത്തും. 24 ന് വൈകുന്നേരം അഞ്ചിന് കോടിയേറ്റ്. ഇടവക വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി നേതൃത്വം നൽകും. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് തത്തംപള്ളി സഹൃദയ ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. ആന്റോ പെരുമ്പള്ളിത്തറ നേതൃത്വം നൽകും.
25 ന് മലയിൽ പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാനക്ക് വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി നേതൃത്വം നൽകും. വചന സന്ദേശം, മലയിൽ പള്ളിയിൽ നിന്ന് ഇടവക ദേവാലയത്തിലേക്കുള്ള ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. റോണി തോട്ടത്തിൽ സിഎംഎഫ് നേതൃത്വം നൽകും. തുടർന്ന് നേർച്ച ഭക്ഷണം.
26 ന് രാവിലെ 9.15 നു ആഘോഷമായ തിരുനാൾ കുർബാനക്ക് പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. മാത്യു അഞ്ചിൽ നേതൃത്വം നൽകും. പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച ഭക്ഷണം എന്നിവയോടെ തിരുനാൾ സമാപിക്കും.